എപ്പോഴും ക്ഷീണമാണോ? ഊർജ്ജത്തിന് ഈ ശീലങ്ങൾ പതിവാക്കൂ…

Web Desk
Posted on August 18, 2020, 2:22 pm

ജീവിതത്തിലെ പല ഘട്ടങ്ങളിലും സാധാരണയായി മനുഷ്യര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. എന്നാല്‍ അതൊക്കെ ഒഴിവാക്കാന്‍ നമ്മുടെ വിശ്രമവും ഉറക്കവും സഹായിക്കും. എന്നാല്‍ നിങ്ങള്‍ ഉറങ്ങുകയും മതിയായ വിശ്രമം നേടുകയും ചെയ്തിട്ടും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ പ്രതിദിന ഊര്‍ജ്ജ നില മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്ഷീണത്തെ നേരിടാം.

1. വയറ് നിറയാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപയോഗിച്ച് വയറ് നിറയ്ക്കുക.

2. നിങ്ങളുടെ ഭക്ഷണത്തില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക.

3. മൂന്നുനേരം ഭക്ഷണം എന്ന ശൈലി മാറ്റി ഇടവിട്ട സമയങ്ങളില്‍ ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.

4. ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരം ജലാംശത്തോടെ നിലനിര്‍ത്താന്‍ തേങ്ങാവെള്ളം, പഴങ്ങള്‍, നാരങ്ങ വെള്ളം, ബട്ടര്‍ മില്‍ക്ക് മുതലായവ കഴിക്കാന്‍ ശ്രമിക്കുക. എന്നിരുന്നാലും, പായ്ക്ക് ചെയ്ത പാനീയങ്ങള്‍ ഒഴിവാക്കണം.

5. ദിവസവും രാത്രിയില്‍ മതിയായ ഉറക്കം നേടാന്‍ ശ്രമിക്കുക.

6. ദിവസവും 30 മിനിറ്റ് നടക്കുക, ലഘുവ്യായാമങ്ങള്‍ പതിവാക്കുക, ഒഴുവുസമയങ്ങളില്‍ കായികപരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

7. നിങ്ങള്‍ക്ക് ആവശ്യമായ മാനസികവും ശാരീരികവുമായ ഊര്‍ജ്ജത്തിനായി സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

8. മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

Eng­lish sum­ma­ry; changes to increase ener­gy lev­el

you may also like this video;