Web Desk

മുംബൈ

October 10, 2020, 10:22 am

സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ആ ചാനലുകള്‍ക്ക് ഇനി മുതല്‍ പരസ്യമില്ല: രാജീവ് ബജാജ്

Janayugom Online

ടെലിവിഷൻ ചാനലുകള്‍ ടിആര്‍പി റേറ്റിങില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ചാനലുകള്‍ക്ക് ഇനി മുതല്‍ പരസ്യം നല്‍കില്ലെന്ന് ബജാജ് എംഡി രാജീവ് ബജാജ് വ്യക്തമാക്കി. സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും, മൂന്ന് ചാനലുകളെ കരിമ്പട്ടികയില്‍പെടുത്തിയതായും സിഎൻബിസി ടിവി18 ന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് ബജാജ് പറഞ്ഞത്.

തന്റെ കമ്പിനി സമൂഹത്തിന് ദോഷമെന്ന് കരുതുന്ന ഒന്നും ഇതുവരെയും ചെയ്തിട്ടില്ല. ശക്തമായ ഒരു ബ്രാൻഡാണ് ശക്തമായ ഒരു കമ്പിനിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക ഘടകം വഹിക്കുന്നത്. സമൂഹത്തില്‍ മികച്ച സംഭവാനകള്‍ നല്‍കുകയെന്നതും ബിസിനസിന്റെ ലക്ഷ്യമാണ്. സമൂഹത്തിന് ദേഷമെന്ന് കരുതുന്ന ഒന്നും ഞങ്ങളുടെ ബ്രാന്റ് ഇതുവരെയും ചെയ്തിട്ടില്ല.

സമൂഹത്തില്‍ വിഷലിപ്തവും വെറുപ്പുളവാക്കുന്നതുമായ ചാനലുകളെയും പത്രങ്ങളെയും ഞങ്ങളുടെ ടീമിന് കണ്ടെത്താൻ സാധിക്കും. ബിസിനസ്സില്‍ എന്തെല്ലാം തിരിച്ചടികള്‍ ഉണ്ടായാലും അത്തരം മാധ്യമങ്ങലെ പിന്തുണയ്ക്കാൻ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചാനലുകളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ടിവി ചാനലുകളുടെ കാഴ്ചക്കാര്‍ എത്രയെന്ന് കണ്ടെത്താൻ ടിആര്‍പി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നല്‍കുന്നവര്‍ ആശ്രയിക്കുന്നത്. ഇതിനായുളള ഏജൻസിയായ ബാര്‍ക്ക് രാജ്യത്തുടനീലം വീടുകളില്‍ ബാരോമീറ്റര്‍ സ്ഥാപിച്ചാണ് പരിപാടികളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നത്. ടിആര്‍പിയില്‍ അട്ടിമറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുംബൈ പൊലീസ് രംഗത്തെത്തിയത്.

ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ചതായി മുംബൈ പൊലീസ് കമ്മീഷണര്‍ പരാംബീര്‍ സിംഗാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തട്ടിപ്പില്‍ റിപ്ലിബ് ടിവി ഉള്‍പ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് പൊലീസ് വെളിപ്പെടുത്തിയത് ദേശീയ തലത്തില്‍ ടിവി ചാനലുകള്‍ക്കിടയിലെ പരസ്യയുദ്ധത്തിലേക്കാണ് വഴി നയിച്ചത്. മുംബൈ പൊലീസ് കമ്മിഷണര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് റിപ്പബ്ലിക്ക് ടിവി ഉടമ അര്‍ണാബ് ഗോസ്വാമി പ്രതികരിക്കുകയും ചെയ്തു.

ENGLISH SUMMARY: Chan­nels that poi­son the com­mu­ni­ty are no longer adver­tised: Rajiv Bajaj

YOU MAY ALSO LIKE THIS VIDEO