11 February 2025, Tuesday
KSFE Galaxy Chits Banner 2

ചര്‍ധാം യാത്ര; മരിച്ചവരുടെ എണ്ണം 48 ആയി

Janayugom Webdesk
ഡറാഡൂണ്‍
May 20, 2022 4:11 pm

ചര്‍ധാം യാത്രയ്ക്കിടെ ഇതുവരെ മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം 48 ആയി. 48 മരണങ്ങളിൽ 46 പേർ ഹൃദയാഘാതവും മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും മൂലമാണ് മരിച്ചത്. മെയ് മൂന്നിന് ഉത്തരാഖണ്ഡില്‍ നിന്നാണ് ചര്‍ധാം തീര്‍ത്ഥാടന യാത്ര ആരംഭിച്ചത്.

ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പർവത രോഗങ്ങൾ എന്നിവയാണ് ചര്‍ധാം യാത്രാ തീർഥാടകരുടെ മരണത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്. കൃത്യമായ ക്രമീകരണങ്ങള്‍ ഇല്ലെതെ യാത്ര ആരംഭിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഈ മാസം മൂന്നിന് ഗംഗോത്രി, യമുനോത്രി ക്ഷേത്ര കവാടങ്ങൾ തുറന്നതോടെയാണ് ഈ വർഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായത്. കേദാർനാഥ് ക്ഷേത്ര കവാടം ആറിനും ബദരീനാഥ് കവാടം എട്ടിനുമാണ് തുറന്നത്.

Eng­lish summary;Chardham Yatra: death toll ris­es to 48

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.