ഒന്നര വയസുകാരന്റെ കൊലപാതകം: ശരണ്യയ്‌ക്കെതിരായ കുറ്റപത്രം തയ്യാര്‍

Web Desk

കണ്ണൂര്‍

Posted on April 23, 2020, 3:57 pm

ഒന്നര വയസുകാരന്‍ മകനെ അമ്മ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുറ്റപത്രം തയ്യാറായി. അമ്മ ശരണ്യ(22) കാമുകന്‍ നിഥിനിനെ സ്വന്തമാക്കാന്‍ വേണ്ടി ചെയ്തതാണെന്ന് കുറ്റപത്രം. കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടു പിടിച്ച വഴിയായിരുന്നു കുഞ്ഞിന്റെ കൊലപാതകം. ഭര്‍ത്താവുമായി അകന്നു നിന്ന സമയത്താണ് ആസൂത്രിതമായി കുഞ്ഞിനെ കൊലചെയ്യാനും കൊലപാതക കുറ്റം ഭര്‍ത്താവ് പ്രവീണിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശരണ്യ തീരുമാനിക്കുന്നത്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ലഭിച്ച കൃത്യമായ തെളിവുകളും മൊഴികളുമെല്ലാം പ്രതി ശരണ്യയാണെന്ന് തെളിയിക്കുന്നതായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന് പങ്കില്ലെങ്കിലും കൊലയ്ക്ക് കാരണം കാമുകനാണെന്നാണ് പൊലീസ് കണ്ടെത്തല്‍. 90 ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ ശരണ്യയ്ക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടഞ്ഞിരിയ്ക്കുകയാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിലൂടെ പരമാവധി ശിക്ഷവാങ്ങി നല്‍കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാമാണ് ശരണ്യയ്ക്കെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Charge sheet against saranya is ready in thayy­il mu rder case

You may also like this video