Web Desk

കൊച്ചി

December 23, 2020, 4:47 pm

ശിവശങ്കറിന് എതിരെ കുറ്റപത്രം; നിർണ്ണായക പങ്കെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

Janayugom Online

ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മുൻപ് കുറ്റപത്രം നൽകാന്‍ എൻഫോഴ്സ്മെന്റിന്റെ തിരക്കിട്ട നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്. നാളെ കുറ്റപത്രം സമർപ്പിക്കാനാണ് ഇ ഡി നീക്കം .

ലൈഫ് മിഷന്‍ കോഴ ഇടപാട് അടക്കമുള്ളവയിലൂടെ 14 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് ശിവശങ്കർ സമ്പാദിച്ചുവെന്നാണ് ഇഡിയുടെ ആരോപണം . എന്നാല്‍ ശിവശങ്കരന്‍റേതായി സ്വപ്നയുടെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലോക്കറില്‍ നിന്നും ലഭിച്ച പണവും സ്വർണവും മാത്രമാണ് ഇഡിക്ക് തെളിവായി ലഭിച്ചിട്ടുള്ളു. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ പേരിലുളള പരമ്പരാഗതമായി കിട്ടിയത് ഒഴികെയുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ ഡി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ബിനാമി പേരുകളിലേക്ക് അടക്കം കമ്മീഷന് തുക മാറ്റിയിട്ടുണ്ടാകാം എന്നാണ് ഇഡിയുടെ സംശയം.

ഇക്കാര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. പിന്നീട് സമർപ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലായിരിക്കും ഇതിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കുക. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിൻ്റേതാണെന്ന നിഗമനത്തിലാണ് ഇഡിഈ തുക കണ്ടുകെട്ടും.ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലെ നിർണ്ണായക പ്രതിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.സ്വർണ്ണക്കടത്ത് ഗൂഢാലോചനയിലും ശിവശങ്കറിന് പങ്കുണ്ട്. സ്വർണ്ണക്കടത്തിൽ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കുറ്റപത്രം ആരോപിക്കുന്നുണ്ട്. സ്വപ്നയുമായി ചേർന്ന് സർക്കാറിൻ്റെ ഭാവി പരിപാടികളിലും കമ്മീഷൻ തട്ടാൻ ശ്രമിച്ചു.സ്വപ്നയ്ക്ക് സർക്കാറിൽ നിന്നും പോലീസിൽ നിന്നും ശിവശങ്കർ സഹായം ചെയ്തു നൽകിയെന്നും ആരോപണമുണ്ട്.

ലൈഫ് മിഷനിലും സ്വർണ്ണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയതുവഴി ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം സമ്പാദിച്ചു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

Eng­lish sum­ma­ry: chargesheet against sivasanker
You may also like this video: