16 April 2024, Tuesday

Related news

June 1, 2023
January 21, 2023
July 26, 2022
July 22, 2022
May 25, 2022
April 21, 2022
April 17, 2022
April 2, 2022
March 31, 2022
March 28, 2022

ഐഎസ് ബന്ധം: മൂന്നു മലയാളികൾക്കെതിരേ കുറ്റപത്രം

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
September 9, 2021 1:05 pm

ഐഎസ് ബന്ധം ആരോപിച്ച് മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ഡോ. ​മു​ഹ​മ്മ​ദ് ആ​മീ​ൻ, ക​ണ്ണൂ​ർ സ്വദേശി മു​ഷ​ബ് അ​ൻ​വ​ർ, കൊ​ല്ലം ഓ​ച്ചി​റ മേ​മ​ന സ്വ​ദേ​ശി​യാ​യ ഡോ. ​റ​ഹീ​സ് റ​ഷീദ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കു​റ്റ​പ​ത്രം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾവ​ഴി ഭീ​ക​രസം​ഘ​ട​ന​യാ​യ ഇ​സ്​ലാ​മി​ക് സ്റ്റേ​റ്റി​ന് അ​നു​കൂ​ല​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി യു​വാ​ക്ക​ളെ സം​ഘ​ട​ന​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്തെന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. വ്യക്തമായ തെളിവ് ക​ണ്ടെ​ത്തി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഡ​ൽ​ഹി കോ​ട​തി​യി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സമർപ്പിച്ചത്.

ഐഎസ് ആ​ശ​യ​ പ്ര​ചാ​ര​ണം, ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്ത​ൽ, യു​വാ​ക്ക​ളെ റി​ക്രൂട്ട് ചെ​യ്യ​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യതാ​യി എ​ൻഐ​എ അറിയിച്ചു. പ​ത്തു പേ​ർ​ക്കെ​തി​രെ​ എ​ൻ​ഐ​എ കേ​സെ​ടു​ത്തിട്ടുമുണ്ട്. സി​റി​യ​യി​ലും ഇ​റാ​ക്കിലും ഇ​സ്​ലാ​മി​ക് സ്റ്റേ​റ്റി​ന്റെ ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം സം​ഘ​ത്തിന്റെ ത​ല​വ​നാ​യ മു​ഹ​മ്മ​ദ് ആ​മീ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 2020 മാ​ർ​ച്ചി​ൽ ജ​മ്മു-​കശ്മീ​ർ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളിലും അയാൾ സ​ന്ദ​ർ​ശനം നടത്തിയിരുന്നു. റ​ഹീ​സിന്റെകൂ​ടി സ​ഹാ​യ​ത്തോ​ടെ കശ്മീ​രി​ൽനി​ന്ന് ധ​ന​സ​മാ​ഹ​ര​ണവും ന​ട​ത്തിയതായും എന്‍ഐഎ കണ്ടെത്തി.
eng­lish summary;Chargesheet against three Malay­alees in IS recruitment
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.