24 April 2024, Wednesday

ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് തടയും

Janayugom Webdesk
കൊച്ചി
August 25, 2022 2:40 pm

ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാന്‍ നീക്കം. സംസ്ഥാനത്താകെ ഈ വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണ് നിയമത്തിലെ പോരായ്മകള്‍ പരിശോധിച്ച് വ്യക്തമായ ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനം. മാളുകളില്‍ ഫീസ് നല്‍കാതെതന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരാതികളില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായ് മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

മുനിസിപ്പല്‍ ആക്ട് പ്രകാരം വാണിജ്യ- കച്ചവട സ്ഥാപനങ്ങളുടെ ആകെ വിസ്തീര്‍ണത്തിന്റെ നിശ്ചിത അളവ് പാര്‍ക്കിങ് ഏരിയയ്ക്കായി മാറ്റിവെക്കണം. എന്നാല്‍, ഈ സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതു സംബന്ധിച്ച് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. 1994 കേരള പഞ്ചായത്തിരാജ് നിയമത്തിലും പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് വ്യവസ്ഥയില്ല. പാര്‍ക്കിങ് തര്‍ക്കങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നില്‍ ധാരാളം എത്തുന്ന സാഹചര്യത്തിലാണ് ചട്ടങ്ങള്‍ കൊണ്ടുവന്ന് പാര്‍ക്കിങ് ഫീസ് വാങ്ങുന്നത് തടയുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നത്.

Eng­lish sum­ma­ry; Charg­ing of park­ing fee in shop­ping malls and com­mer­cial estab­lish­ments will be prohibited

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.