14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 12, 2024
October 11, 2024
October 11, 2024
October 9, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 7, 2024

തമിഴ്നാട്ടില്‍ ഉത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം: ചക്രത്തിനിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

Janayugom Webdesk
June 14, 2022 4:27 pm

തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. സി മനോഹരൻ (57), ജി ശരവണൻ (50) എന്നിവരാണ് മരിച്ചത്. പപ്പാരപ്പട്ടിയിലെ കാളിയമ്മൻ ക്ഷേത്രത്തിലെ വൈഖാശി ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകൾക്കിടെയാണ് സംഭവം.

അലങ്കരിച്ച രഥം ആരാധനാലയത്തിന് സമീപത്തെ പ്രധാന വീഥികളിൽ പ്രദക്ഷിണം വയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രഥം പെട്ടെന്ന് മറിഞ്ഞെന്നും ഇതിന്റെ ചക്രത്തിനടിയിൽ കുടുങ്ങി രണ്ട് പേർ മരിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്തരും നാട്ടുകാരുമാണ് രഥത്തിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിലായവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ തഞ്ചാവൂരിലെ കാളിമേട് ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ മരിച്ചിരുന്നു. 

Eng­lish Sum­ma­ry: Char­i­ot over­turns dur­ing fes­ti­val in Tamil Nadu: Two killed in wheel accident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.