ജീവിത ക്ലേശങ്ങൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ അർഹിക്കുന്നവരെ സഹായിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹ നന്മയുടെ ഭാഗമാണെന്ന് ഡെപ്യൂട്ടി മേയർ കെ എ അൻസിയ പറഞ്ഞു. അമ്മക്കിളിക്കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽബോഡി യോഗവും ദുർബല ജനവിഭാഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു സംസാരിക്കുകയായിരുന്ന അൻസിയ. ചാരിറ്റി സംഘടനകൾ സേവന പ്രവർത്തനങ്ങളിൽ വലിയ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഡെപ്യൂട്ടി മേയർ അഭിപ്രായപ്പെട്ടു.
എറണാകുളം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ ബി ആർ മുരളീധരൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി , ഗ്രേസി വർഗീസ്, ബിനോയ് പുരുഷൻ, തോമസ് പുലിക്കാട്ടിൽ , റോയ് മാത്യു, ബിനു ജോൺസൺ എന്നിവർ പ്രസംഗിച്ചു. അമ്മക്കിളിക്കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി അമ്പിളി പ്രസന്നൻ (പ്രസിഡന്റ് ), സായൂജ് കാദംബരി (സെക്രട്ടറി )ജെൻസി അനിൽ (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.
English summary: Charitable activities are part of community