August 9, 2022 Tuesday

Related news

August 8, 2022
August 6, 2022
August 4, 2022
August 3, 2022
July 30, 2022
July 27, 2022
July 21, 2022
July 20, 2022
July 10, 2022
July 7, 2022

കഷ്ടപ്പാടും ദാരിദ്ര്യവും കാരണം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി! സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം

Janayugom Webdesk
January 4, 2020 2:45 pm

തിരുവനന്തപുരം: മലയാളിമനസിലെ നാടൻപെൺകുട്ടിയുടെ പര്യായമായിരുന്നു ചാർമിള എന്ന നടി. ധനവും കേളിയും കണ്ട നമ്മൾ ആ മുഖം ഒരിക്കലും മറക്കില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് ചാർമിള കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടും കാരണം തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ആരോരും നോക്കാനില്ലാതെ രോഗശയ്യയിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ താനെന്തിനാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും തന്റെ അവസ്ഥ എന്താണെന്നുമെല്ലാം തുറന്ന പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് എനിക്ക് വീണുപരുക്കേൽക്കുന്നത്. ഇതേ തുടർന്ന് അസ്ഥിക്ക് പൊട്ടലുണ്ടായി. അതിന്റെ സർജറിയും കഴിഞ്ഞു. അതല്ലാതെ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാർത്ത തെറ്റാണ് എന്നാണ് താരം പറയുന്നത്. ഞാൻ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിലാണ് ചികിൽസ തേടിയത്. ഇതേ തുടർന്നാണ് സാമ്പത്തിക സ്ഥിതി മോശമാണെന്ന വാർത്ത വന്നത്. സർക്കാർ ആശുപത്രിയിൽ ചികിൽസിക്കുന്നത് മാതൃകയായി കാണുന്നതിന് പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടതെന്നും ചാർമിള പറയുന്നു.

ചെന്നൈയിലെ കിൽപാക്ക് സർക്കാർ ആശുപത്രിയിലാണ് താരം ചികിൽസ തേടിയത്. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ പ്രധാന കാരണം താരത്തിന്റെ അച്ഛന്റെ അവസാന നാളുകളും ഇതേ ആശുപത്രിയിൽ തന്നെയായിരുന്നു. അവിടെ വളരെ നല്ല രീതിയിലുള്ള ചികിത്സയും പരിചരണവുമാണ് കിട്ടുന്നത്. അച്ഛൻ തന്നോടൊപ്പമുണ്ടെന്ന തോന്നലും സർക്കാർ ആശുപത്രിയിൽ ചികിത്സതേടാൻ താരത്തെ പ്രേരിപ്പിക്കുകയായിരുന്നു. സഹായിക്കാൻ ആരുമില്ലെന്നുള്ള വാർത്ത ശരിയാണ്. എന്റെ അമ്മയ്ക്ക് പ്രായമായി. മകനാണെങ്കിൽ പതിനൊന്ന് വയസേ ആയിട്ടുള്ളൂ. ഒപ്പമുള്ള ജോലിക്കാരിക്ക് തനിച്ച് എന്നെ എഴുന്നേൽപ്പിക്കാനും ഇരുത്താനുമൊന്നും സാധിക്കില്ല. സർക്കാർ ആശുപത്രിയിൽ സഹായത്തിനായി നിരവധി ആയമാരുണ്ട്.

അതുകൊണ്ടും കൂടിയാണ് ഇവിടെ എത്തിയതെന്നും താരം പറഞ്ഞു. മാധ്യമങ്ങളിൽ പറയുന്നതുപോലെ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമല്ല. അസ്ഥിക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് ഡാൻസ് ചെയ്യാനും ഓടാനും കുറച്ചുകാലത്തേക്ക് സാധിക്കില്ല. അതല്ലാതെ വേറെ പ്രശ്നങ്ങളില്ല. ഞാൻ തിരിച്ച് വീട്ടിലെത്തി. എന്റെ ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വർഷങ്ങളായി ഞാൻ തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടയ്ക്ക് ശരീരം തടിച്ചു, അതിനുശേഷം മെലിയാൻ തുടങ്ങി. സർജറിക്ക് മുൻപായി നടത്തിയ പരിശോധനയിൽ ഈ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഇപ്പോൾ കഴിക്കുന്ന ഗുളിക നിർത്താൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട് എന്നും താരം തുറന്ന് പറഞ്ഞു.

you may also like this video


Eng­lish sum­ma­ry: charmi­la actress about her health

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.