എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും ബുധനാഴ്ച ഓഫീസുകൾ പ്രവർത്തിപ്പിക്കാം. തയാറാക്കി വച്ചിരിക്കുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനായാണ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയത്.
ബുധനാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെയാണ് പ്രവർത്തന സമയം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത പ്രിന്റിങ് പ്രസുകൾ ദീർഘകാലം പ്രവർത്തിപ്പിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്.
അതിനാൽ അത്തരം പ്രിന്റിംഗ് പ്രസുകൾ വെള്ളിയാഴ്ച രാവിലെ 10 മുതൽ അഞ്ച് മണി വരെ തുറന്ന് പ്രവർത്തിക്കാം. ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കുമ്പോൾ ‘ബ്രേക്ക് ദ ചെയിൻ’ പരിപാടിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
English Summary: chartered accountant can open office on wednesday.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.