ചവറ എംഎൽഎ എൻ വിജയൻപിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചവറ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 2000–2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ബേബി ജോൺ മരിച്ചപ്പോൾ കെ കരണാകരൻ രൂപീകരിച്ച ഡിഐസിയിൽ ചേരുകയും ശേഷം കരുണാകരന് തിരിച്ച് കോണ്‍ഗ്രസിലെത്തിയപ്പോള്‍ വിജയന്‍പിള്ളയും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തെ തുടർന്ന് വിജയൻ പിള്ള യുഡിഎഫിൽ നിന്ന് അകന്നു.
ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപ്പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയൻപിള്ള ജനിച്ചത്. ആർ എസ് പി നേതാവായിരുന്ന അച്ഛന്റെ പാത പിന്തുടർന്നാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിയത്. നാളെ രാവിലെ പത്ത് മണിയ്ക്കാണ് സംസ്കാരം.
English Summary: Chavara MLA Vijayan Pillai passed away.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.