20 April 2024, Saturday

അമ്പിളിവീട് മൂവീസിന്‍റെ ബാനറില്‍ നവാഗതനായ ബിനീഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ‘ചാവി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Janayugom Webdesk
September 4, 2021 5:18 pm

നിങ്ങള്‍ രക്തബന്ധങ്ങള്‍ക്ക് വിലകല്പിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ‘ചാവി’ നിങ്ങളുടെയും കൂടി കഥയാണ്. കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് ‘ചാവി’. അമ്പിളിവീട് മൂവീസിന്‍റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച,് പുതുമുഖങ്ങളായ ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി യുവസംവിധായകന്‍ ബിനീഷ് ബാലന്‍ ഒരുക്കുന്ന ‘ചാവി‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഇതുംകൂടി വായിക്കൂ: ഒ ടി ടി പ്ലാറ്റ്ഫോം റിലീസിന് ഒരുങ്ങുന്ന”റഷ്യ”ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

വിവിധ രംഗത്തെ പ്രമുഖരുടെയും ചലച്ചിത്രാസ്വാദകരുടെയും അണിയറപ്രവര്‍ത്തകരുടെയും ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയായി ഒ ടി ടി റിലീസിനൊരുങ്ങുന്ന ‘ചാവി’ യുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടനെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അഭിനേതാക്കള്‍ — ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി.

ഇതുംകൂടി വായിക്കൂ:ഒ ടി ടി പ്ലാറ്റ്ഫോം റിലീസിന് ഒരുങ്ങുന്ന”റഷ്യ”ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍, ക്യാമറ- ജാഫര്‍ ചാലിശ്ശേരി, എഡിറ്റര്‍ — ജോബിന്‍ ഇഞ്ചപ്പാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ലിബിന്‍ തമ്പി, കല- ആദര്‍ശ് രവി, മേക്കപ്പ്- മനീഷ് ബാബു, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സ്റ്റില്‍സ്- ജിജു ചെന്താമര, ഡിസൈന്‍-പ്രദീപ് സത്യന്‍, സൗണ്ട് ഡിസൈന്‍ — സുനില്‍ ഓംകാര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബ്ലാക്ക് ഫൈസല്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്-ജിതിന്‍ലാല്‍, റെനീഷ്, ശബരീഷ് എന്നിവരാണ് ചാവിയുടെ അണിയറപ്രവര്‍ത്തകര്‍. പി ആര്‍ സുമേരന്‍(പി ആര്‍ ഒ) 9446190254.
eng­lish summary;‘Chavi’ first look poster direct­ed Bineesh Bal­an has been released
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.