June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയും കാമുകനും റിമാന്‍ഡില്‍

By Janayugom Webdesk
January 28, 2020

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍. മൂന്നാര്‍ ഗ്രാംസ്ലാന്റ് സ്വദേശികളായ മല്ലിക, വീരപാണ്ടി എന്നിവരെയാണ് ദേവികുളം മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഒമ്പതും ഏഴും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ ഉപേക്ഷിച്ച് ഗ്രാംസ്ലാന്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ മല്ലിക സമീപവാസിയായ കാമുകന്‍ വീരപാണ്ടിക്കൊപ്പം നാടുവിടുകയായിരുന്നു.

കഴിഞ്ഞ ജനുവരി പതിമൂന്നിന് മല്ലികയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ദേവികുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അിസ്ഥാനത്തില്‍ ദേവികുളം പൊലീസ് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെുത്ത് അന്വേഷണം ആരംഭിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമിഴ്‌നാട്ടിലെ തൊഴുപ്പേട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളുവില്‍ താമസിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ ഡി വൈ എസ് പി രമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസ്സത്തേയ്ക്ക് റിമാന്റ് ചെയ്തു. ദേവികുളം എസ് ഐ ദിലീപ്കുമാര്‍, എസ് ഐ ജോയ് ജോസഫ്, എ എസ് ഐമാരായ ഷാഹിം, ഷൗക്കത്ത്, സി പി ഒ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.