കമ്പ്യൂട്ടർ യുഗത്തിലെ സൗഹൃദങ്ങൾക്കും പ്രണയത്തിനുമെല്ലാം പുതു തലമുറയ്ക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത് ഡേറ്റിംങ് ആപ്പുകളാണ്. ഭൂമിയുടെ ഏത് കോണിലിരുന്നും ആരുമായും ഡേറ്റിംങ് നടത്താൻ ഇത്തരം മാർഗം തേടുന്നവരാണ് ഏറെയും. ആവശ്യക്കാർ ഏറുന്നതിനാൽ ഈ മേഖലയിലും തട്ടിപ്പ് വർദ്ധിച്ചു വരികയാണ്. എന്നാൽ നാണക്കേട് ഭയന്ന് പലരും ഇതൊന്നും പുറത്തു പറയാറില്ലെന്ന് മാത്രം.
ഇപ്പോഴിതാ പ്രായം കുറഞ്ഞ യുവതിയുമായി ഡേറ്റിംങ് നടത്താനുള്ള ആഗ്രഹം കാരണം 47കാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങളാണ്. 4.2 ലക്ഷം രൂപയാണ് ഡിസംബർ 21 മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിലായി ബംഗളുരു ബൊമ്മനഹള്ളി സ്വദേശിക്ക് നഷ്ടമായത്.ഡിസംബർ 21നാണ് ഗ്ലോബൽ വെബ് സർവീസിന്റേതെന്ന പേരിൽ ഈ വ്യക്തിയുടെ മൊബൈൽഫോണിലേക്ക് ഒരു സന്ദേശം വന്നു. പ്രയം കുറഞ്ഞ യുവതിയുമായി ഡേറ്റിംങ് നടത്താമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് സന്ദേശം വന്ന നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ വെബ് സർവീസിൽ രജിസ്റ്റർ ചെയ്യുന്നതിനായി 2000 രൂപ അയക്കണമെന്ന് പറഞ്ഞു. പണം അയച്ചതിനെ തുടർന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ തിരിച്ച് അയച്ചുകൊടുക്കുകയും ചെയ്തു. ഇവരുമായി ഉടൻ തന്നെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് ഒരു പെൺകുട്ടി ഇയാളെ വിളിച്ചറിയിച്ചു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും പലപലകാരണങ്ങൾ പറഞ്ഞ് പണം തട്ടിയെടുത്തതല്ലാതെ മറ്റ് ഒരു നീക്കവും ഉണ്ടായില്ല.
ഡേറ്റിംങ് നടത്താമെന്ന പേരിൽ 4.2 ലക്ഷം രൂപയോളം നെറ്റ് ബാങ്കിംങ് വഴിയും ഇ വാലറ്റ് വഴിയും പല തവണകളായി അയച്ചു നൽകിയിട്ടും പെൺകുട്ടിയെ കാണാനുള്ള അവസരം ഉണ്ടാക്കിയില്ല. തുടർന്ന് ഡിസംബർ 31ന് 1 ലക്ഷംകൂടി ആവശ്യപ്പെട്ടപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. തുടർന്ന് ഇയാളുടെ പരാതിയിൽ ബൊമ്മനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
English Summary: Cheating in the name of dating app
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.