Janayugom Online
AIYF janayugom

ആറ്റുഭിത്തി കെട്ടിസംരക്ഷിക്കണം: ഇല്ലിക്കലില്‍ റോഡ് ഉപരോധം

Web Desk
Posted on February 03, 2018, 8:09 pm

ഇല്ലിക്കല്‍: ഇല്ലിക്കല്‍ അറുപറ ഭാഗത്ത് ആറ്റുതീരം സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ ഐ വൈ എഫ് നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
ഏത് സമയവും വന്‍ ദുരന്തം ഉണ്ടാവാന്‍ സാധ്യതയുള്ള ഈ സ്ഥലത്ത് ആറ്റിലേക്ക് വാഹനം മറിഞ്ഞ് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ അടുത്തകാലത്ത് മരണമടഞ്ഞിരുന്നു. എന്നാല്‍ ഇവിടെ സംരക്ഷണ ഭിത്തി കെട്ടാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ ഇതുവരെ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എഐവൈഎഫ് പ്രക്ഷോഭവുമായി രംഗത്തെത്തിയത്.
സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ ഇല്ലിക്കല്‍ കവലയില്‍ നിന്നും പ്രകടനമായി എത്തിയാണ് റോഡ് ഉപരോധിച്ചത്. ഉപരോധ സമരം സിപിഐ ജില്ലാ കമ്മറ്റിയംഗം കെ ഐ കുഞ്ഞച്ചന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ ജോസഫ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സി എ അബ്ദുള്‍ കരിം, ലിജോയ് കുര്യന്‍, രാജേഷ് ചെങ്ങളം, വി വൈ പ്രസാദ്, എം കെ പ്രേംജി, ഡി ജി പ്രകാശന്‍, എം ഡി ഷാജിമോന്‍, പി കെ ശശി, മനോജ് കരീമഠം, മുഹമ്മദ് നജിം, നൗഷാദ് വളയംകണ്ടംഎന്നിവര്‍ പങ്കെടുത്തു. ഉപരോധത്തില്‍ പങ്കെടുത്തവരെ കുമരം പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.