17 February 2025, Monday
KSFE Galaxy Chits Banner 2

Related news

June 16, 2022
June 16, 2022
June 6, 2022
April 23, 2022
April 13, 2022
March 29, 2022
March 16, 2022
March 16, 2022
March 6, 2022
February 16, 2022

ചീനിക്കുഴി കൊലപാതകം: പ്രതി കത്തിച്ചത് നാല് ലിറ്റർ പെട്രോൾ

Janayugom Webdesk
തൊടുപുഴ
March 29, 2022 8:33 pm

ചീനിക്കുഴിയിൽ അർദ്ധരാത്രിയിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ ചുട്ടുകൊല്ലാനായി പിതാവ് ഹമീദ് ശേഖരിച്ചത് നാല് ലിറ്റർ പെട്രോൾ. കൊല്ലപ്പെട്ട മകൻ ഫൈസൽ തന്റെ കടയിൽ വിൽക്കാനായി സംഭവദിവസം ഉടുമ്പന്നൂരിലെ പമ്പിൽ നിന്ന് 35 ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇത് വീടിന്റെ പിന്നിലെ ചായ്പ്പിൽ ഒരു കന്നാസിലായി സൂക്ഷിച്ചിരുന്നു.

ഇതിൽ നിന്നാണ് നാല് ലിറ്റർ പെട്രോൾ ഹമീദ് (79) മോഷ്ടിച്ചത്. തിങ്കളാഴ്ച ചീനിക്കുഴിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഹമീദ് ഇക്കാര്യം പൊലീസിനോട് വിവരിച്ചു. ഫൈസൽ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പട്ടയംകവലയിലെ മൂത്തസഹോദരന്റെ വീട്ടിലും ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു.

ഹമീദിന്റെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരങ്ങളും 2,20, 000 രൂപയും ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് ശേഷം ഹമീദ് ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് താൻ കുടുംബാംഗങ്ങളെ ചുട്ടുകൊന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഫോൺ റെക്കോർഡുകൾ നിർണായക തെളിവായതിനാൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഹമീദിന്റെ ശബ്ദസാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് നൂറ്റമ്പതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിലെ ചില വൈരുദ്ധ്യങ്ങളും പ്രതിയെ ചോദ്യം ചെയ്ത് വ്യക്ത വരുത്തി. ഇതിന് ശേഷം ഇന്നലെ വൈകിട്ടോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം. 18ന് അർദ്ധരാത്രിയിലാണ് ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെ കിടപ്പ് മുറിയിൽ പൊള്ളലേറ്റ് കൊല്ലപ്പെട്ടത്.

eng­lish summary;cheenikuzhi mur­der: Defen­dant burns four liters of petrol

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.