പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനത്തില്‍ രാജ്യത്ത് എത്തിക്കുന്ന ചീറ്റകളെ പാര്‍പ്പിക്കാൻ ഒഴിപ്പിച്ചത് 150 ഓളം കുടുംബങ്ങളെ. കുനോ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 20ഓളം ഗ്രാമങ്ങളിൽ നിന്നാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. അതേസമയം നാളെ എത്തിക്കുന്ന എട്ട് ചീറ്റകളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നമീബിയയിലെ ദേശീയോദ്യാനത്തിലുള്ള മരത്തണലിൽ വിശ്രമിക്കുന്ന ചീറ്റപ്പുലികളുടെ വീഡിയോയാണ് പുറത്തുവന്നത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പങ്കിട്ടത്.
പ്രധാനമന്ത്രിയുടെ 72ആം ജന്മദിനമായ സെപ്തംബർ 17നാണ് നമീബിയയിൽ നിന്ന് പ്രായപൂർത്തിയായ 8 ചീറ്റകളെ മധ്യപ്രദേശിലുള്ള കുനോ വന്യജീവി സങ്കേതത്തിൽ എത്തിക്കുന്നത്.
#WATCH | First look of Cheetahs that will be brought from Namibia to India on 17th September at KUNO National Park, in Madhya Pradesh pic.twitter.com/HOjexYWtE6
— ANI (@ANI) September 16, 2022
English Summary: cheetahs coming india for primeminister birthday
You may also like this video