Web Desk

പത്തനംതിട്ട

March 13, 2020, 10:18 am

കേരളത്തിൽ കനത്ത ജാഗ്രത; മരിച്ച ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് ഇല്ലെന്ന് റിപ്പോർട്ട്

Janayugom Online

കൊറോണ ബാധയെ തുടർന്ന് പത്തനംതിട്ടയിൽ മൂന്ന് പേർ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. അതിനിടെ, തിരുവല്ലയിൽ മരിച്ച ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് ഇല്ലെന്നാണ് റിപ്പോർട്ട്. മരിച്ച വ്യക്തിയുടെ സ്രവസാംപിളുകൾ വീണ്ടും പരിശോധന നടത്തും.കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം ലഭിച്ചേക്കുമെന്ന് ഡി എം ഒ അറിയിച്ചു.

ഖത്തർ നിന്നുവന്ന തൃശൂർ സ്വദേശി തൃശൂർ ജനറൽ ആശുപത്രിയിലും ദുബായിൽ നിന്നുവന്ന കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. കണ്ണൂർ സ്വദേശിക്കൊപ്പം മാർച്ച് അഞ്ചിന് യാത്ര ചെയ്തവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. ആരോഗ്യവകുപ്പുമായി ദുബായിൽ നിന്നെത്തിയ എസ്ജി 54 സ്പയിസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും അടിയന്തരമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. കണ്ണൂർ സ്വദേശിയെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങളും കണ്ണൂരിലെ ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇവർ സഞ്ചരിച്ച സ്ഥലങ്ങളിലെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും.

ENGLISH SUMMARY: Chenganoor covid news

YOU MAY ALSO LIKE THIS VIDEO