19 April 2024, Friday

കൊളോണിയല്‍ നിയമവ്യവസ്ഥ ഇന്ത്യയ്ക്ക് അനുയോജ്യമായി മാറണമെന്ന് ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2021 8:53 pm

ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായി നിയമവ്യവസ്ഥ മാറണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. അന്തരിച്ച ജസ്റ്റിസ് എം എം ശാന്തനഗൗഡറിന് ആദരാഞ്ജലി അർപ്പിക്കാൻ കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ല. വാദങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്നത് ഗ്രാമീണ ജനത്തെ കോടതി നടപടികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. അവർ കൂടുതൽ പണം ചിലവഴിക്കേണ്ടതായും വരുന്നു. നീതിന്യായ വ്യവസ്ഥയിലേക്ക് തുല്യമായ പ്രവേശനം ലഭിക്കണം. കോടതികൾ സുതാര്യവും ഉത്തരവാദിത്തബോധമുള്ളവയും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബദൽ തർക്ക പരിഹാരങ്ങൾ (എഡിആർ) വഴി വിഭവങ്ങൾ ലാഭിക്കാനും കേസുകളുടെ കാലതാമസം ഒഴിവാക്കാനും കഴിയുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ENGLISH SUMMARY:CJI N V Ramana calls for ‘Indi­an­i­sa­tion’ of country’s legal system
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.