Web Desk

തിരുവനന്തപുരം:

June 03, 2020, 9:16 pm

സുഭിക്ഷകേരളം പദ്ധതി: മുഖ്യമന്ത്രി തൈകൾ നട്ടു

Janayugom Online
സെക്രട്ടേറിയറ്റ് വളപ്പിൽ സുഭിക്ഷ കേരളം പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പച്ചക്കറി തൈ നൽകുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ കെ ശൈലജ ടീച്ചർ എന്നിവർ സമീപം

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കറി തൈകൾ നട്ടു. ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ കെ ശൈലജ,കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതറോയ്, ഡയറക്ടർ കെ വാസുകി എന്നിവരും പങ്കെടുത്തു.

സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ കഴിഞ്ഞ നാലു വർഷമായി നടത്തുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ കൂടി ഭാഗമായാണ് സെക്രട്ടേറിയറ്റിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാവരും കൃഷി ചെയ്യണമെന്ന ആഹ്വാനം ആദ്യഘട്ട ലോക്ഡൗൺ ആരംഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രി നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം തന്നെ 65 ലക്ഷം വിത്തു പാക്കറ്റുകളും പച്ചക്കറിത്തൈകളും കൃഷിവകുപ്പ് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് വീണ്ടും ജനകീയ ക്യാമ്പയിൻ നടത്താൻ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഴം-പച്ചക്കറികൾ ആവശ്യമുളള സീസൺ കൂടിയാണ് ഓണക്കാലം. ഇതു മുന്നിൽ കണ്ടാണ് രണ്ടാംഘട്ടമെന്ന നിലയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ENGLISH SUMMARY: cheif min­is­ter plant trees as apart of sub­hik­sha keralam

YOU MAY ALSO LIKE THIS VIDEO