ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ചെല്‍സി നാലാം സ്ഥാനത്ത്. വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. സെല്‍ഫ് ഗോളാണ് വെസ്റ്റ് ഹാമിന് തിരിച്ചടിയായത്.
മത്സരത്തില്‍ ആദ്യം മുന്നിട്ടുനിന്നത് വെസ്റ്റ് ഹാമാണ്. 42-ാം മിനിറ്റില്‍ ജാറോഡ് ബോവെനാണ് ഗോള്‍ സ്കോര്‍ ചെയ്തത്. എന്നാല്‍ രണ്ടാം പകുതിയുടെ 64-ാം മിനിറ്റില്‍ പെഡ്രോ നെറ്റോ നേടിയ ഗോളില്‍ ചെല്‍സി സമനില കണ്ടെത്തി. എന്നാല്‍ വെസ്റ്റ് ഹാം താരം ആരോണ്‍ വാന്‍ ബിസാക്കയുടെ സെല്‍ഫ് ഗോളില്‍ ചെല്‍സി വിജയം സ്വന്തമാക്കി. 74-ാം മിനിറ്റിലായിരുന്നു ചെല്‍സിക്ക് രക്ഷയായ ഗോള്‍ പിറന്നത്.
24 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റോടെയാണ് ചെല്‍സി നാലാം സ്ഥാനത്തേക്കുയര്‍ന്നത്. അഞ്ചാമതുള്ള സിറ്റിക്ക് 41 പോയിന്റാണുള്ളത്. 56 പോയിന്റോടെ ലിവര്‍പൂളും 50 പോയിന്റോടെ ആഴ്സണലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.