Web Desk

ലണ്ടന്‍

December 22, 2020, 5:00 pm

ഉയര്‍ത്തെഴുന്നേറ്റ് ചെല്‍സി

Janayugom Online

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക ശേഷം വമ്പന്‍ തിരിച്ചുവരവുമായി ചെല്‍സി. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നീലപ്പട തകര്‍ത്തത്.

ടാമി എബ്രഹാം, തിയാഗോ സില്‍വ എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. എന്നാല്‍ സ്കോര്‍ നില സൂചിപ്പിക്കുംപോലെ ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ചെല്‍സിക്കൊപ്പം പൊരുതിയെ വെസ്റ്റ്ഹാം പലപ്പോഴും ചെല്‍സി ഗോള്‍ മുഖം വിറപ്പിക്കുകയും ചെയ്‌തു.
10ാം മിനുറ്റില്‍ തിയാഗോ സില്‍വയാണ് ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന രണ്ട് ഗോളുകളും പിറന്നത്. 78, 80 മിനിറ്റുകളിലായിരുന്നു ടാമി എബ്രഹിമിന്റെ ഗോള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനും ചെല്‍സിക്കായി. 14 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 31 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 27 പോയിന്റുള്ള ലെസ്റ്റര്‍ രണ്ടാമതും 26 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തുമാണ്.

Eng­lish Sum­ma­ry: Chelsea on the rise

You May Also Like This Video