Web Desk

പോര്‍ട്ടോ

May 30, 2021, 8:32 am

ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്; സിറ്റിയെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഗോളിന്

Janayugom Online

ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള ഇംഗ്ലീഷ് ക്ലബുകളുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സിക്ക് കിരീടം. ഏകപക്ഷീയമായ ഒന്നാം പകുതിയില്‍ നേടിയ ഒരു ഗോളിനാണ് ചെല്‍സിയുടെ വിജയം. 42ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്‌സാണ് വിജയ ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി ചാമ്പ്യാന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.

സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കി. എന്നാല്‍ തോമസ് ടൂഹലിന്റെ ചെല്‍സി പ്രതിരോധം ശക്തമാക്കി സിറ്റി കളിക്കാരെ പൂട്ടി. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനായിരുന്ന ടൂഹല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബയേണ്‍ മ്യൂണിച്ചിന് മുന്നില്‍ കിരീടം അടിയറവെച്ചു. ഇത്തവണ  ടൂഹലിന്റെ  പുതിയ തന്ത്രങ്ങള്‍ക്ക് മുന്നില്‍  പെപ് ഗ്വാര്‍ഡിയോളക്ക് പിഴച്ചു.

Eng­lish sum­ma­ry: Chelsea won cham­pi­ons league trophy
You may aslo like this video: