തരികിട സാബുവിനെ കുറിച്ച് പ്രേത്യകമൊരു പരിചയപ്പെടുത്തൽ മലയാളിക്ക് ആവശ്യമില്ല. നിരവധി ഗോസിപ്പുകളിലും വിവാദങ്ങളിലും പെട്ടിട്ടുള്ള സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബു മലയാളി പ്രേക്ഷകർക്ക് പ്രിയപെട്ട ഒരാളായി മാറിയത് ബിഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് ഇപ്പോഴിതാ
താൻ സിനിമയിൽ എത്തിപെട്ട കാര്യം എങ്ങനെയാണെന്ന് തുറന്നു പറയുകയാണ് സാബു മോൻ. സിനിമയിൽ അഭിനയിച്ചപ്പോൾ ശരീരത്തെ പല ഞാഡി ഞരമ്പുകളും ഇടികൊണ്ട് ഒരു പരുവമായെന്നും തന്റെ മാത്രമല്ല പെപ്പയ്ക്കും ഇടി കിട്ടിയിട്ടുണ്ടെന്ന് സാബു മോൻ പറയുന്നു. അടികൊണ്ട് ആശുപത്രിയിൽ വരെ പോകേണ്ട ഗതി തങ്ങൾക്ക് രണ്ട് പേർക്കും വന്നിട്ടുണ്ടെന്നും ഏലത്തോട്ടത്തിൽ വെച്ചുള്ള അടിക്കിടെ ഇല വീണ് കിടക്കുന്നതിനാൽ കുഴി ഉള്ള കാര്യം അറിഞ്ഞില്ലനും അതിലും വീണെന്നും സാബു മോൻ പറയുന്നു. ലിജോയുമായുള്ള പരിചയം കോളേജ് കാലം മുതൽക്കേ ഉള്ളതാണെന്നും പക്ഷേ തനിക്ക് ഇ സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല എന്നാണ് അന്ന് ലിജോയോട് ചെമ്പൻ വിനോദ് പറഞ്ഞതെന്നും സാബുമോൻ പറയുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.