സാമൂഹിക പാചകശാലയില്‍ വിഷുവിന് സമൃദ്ധമായ വിഭവമൊരുക്കുവാന് വിഷരഹിത പച്ചക്കറികളുമായി സിപിഐ സംഘാടകര്‍ എത്തി. കൃഷിയിടങ്ങളില്‍ നിന്നും നെടുങ്കണ്ടം പഞ്ചായത്തിലെ മൂന്ന് ലോക്കല്‍ കമ്മറ്റികള്‍ സമാഹരിച്ച വിഷരഹിത പച്ചക്കറികറികളാണ് വിഷുദിനത്തില്‍ നെടുങ്കണ്ടം സാമൂഹിക പാചക ശാലയില്‍ എത്തിക്കുന്നത്. ഒരു കിന്റലിലധികം സാധനങ്ങളാണ് മൂന്ന് ബ്രാഞ്ചില്‍ നിന്നും എത്തിച്ചത്. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും ലഭിക്കാതെ വന്ന സാധനങ്ങള്‍ ഹോള്ട്ടികോര്പ്പിന്റെ സ്റ്റാളുകളില്‍നിന്നും ശേഖരിച്ചു.
സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി.കെ സദാശിവന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരത്തിന് സാധനങ്ങള്‍ കൈമാറി. പടവലം, കിഴങ്ങ്, സവോള, ഉള്ളി, മത്തങ്ങ, പച്ചമുളക്, വെണ്ടക്ക, പാവക്ക, ബീന്‍സ്, ബീട്രൂട്ട്, കോവക്ക, തേങ്ങ, ചേന, ഏത്തക്ക, ക്യാരറ്റ്, മുരിങ്ങക്ക, വെള്ളരി, കത്രിക്ക, ഇഞ്ചി , വെളുത്തുള്ളി, തക്കാളി, പയര്‍ എന്നിവയാണ് സദ്യയ്ക്ക് എത്തിച്ചത്.
വിഷരഹിത പച്ചക്കറി സംസ്ഥാനത്ത് സുലഭമായി ലഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേത്യത്വത്തില്‍ നടന്ന് വരുന്നത്. മേടപ്പൊന്പുലരിയിലെ ലോക് ഡൗണ്‍ കാലയളവില്‍ വിഷമിക്കുന്ന ജനങ്ങള്‍ക്ക് വിഷരഹിതമായ ഭക്ഷണമാണ് വിഷുനാളില്‍ ഒരുക്കുന്നതെന്ന് സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി.കെ സദാശിവന് പറഞ്ഞു.
English Summary: chemical less vegetables distribute by cpi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.