ലോക്ഡൗൺ സാഹചര്യത്തിൽ പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മത്സ്യങ്ങളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു. തമിഴ്നാട്ടിൽ നിന്നു ലോറിയിൽ കൊണ്ടു വന്ന 5000 കിലോഗ്രാം രാസവസ്തുക്കൾ ചേർത്ത മത്സ്യമാണ് പിടിച്ചെടുത്ത് നീണ്ടകര ഹാർബറിൽ കുഴിച്ചുമൂടിയത്. മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന രാസവസ്ത്തുക്കൾ ചേർത്തതും പഴകിയതുമായ മത്സ്യങ്ങൾ വിൽപനയ്ക്കായി എത്തുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫോർമാലിൻ ചേർത്തതും പഴകിയതുമായ മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു.
English Summary: chemical mixed fish seized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.