രാസ വസ്തുക്കൾ കലക്കിയുള്ള മീൻപിടുത്തം വ്യാപകമാകുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മൂവാറ്റു പുഴയാറിൽ രാസവസ്തുക്കൾ കലർത്തി മീൻ പിടിക്കുന്നത്. രാത്രിയിൽ മിശ്രിതം വെള്ളത്തിൽ നിക്ഷേപിക്കും. ചത്തു പൊങ്ങുന്ന മീനുകളെ കുട്ടവഞ്ചിയിൽ തുഴഞ്ഞ് വലയിൽ ശേഖരിക്കും.
രാസവസ്തുക്കൾ കലക്കി മീൻ പിടിക്കുന്നതിനാൽ ചെറുമീനുകൾ വലിയതോതിൽ നശിക്കുന്നു. വലിയ മീനുകളെ മാത്രം ശേഖരിച്ച് ബാക്കിയുള്ളതിനെ ആറ്റിൽ ഉപേക്ഷിച്ചാണ് സംഘം മടങ്ങുന്നത്. രാത്രിയിൽ പിടിക്കുന്ന മീൻ പുലർച്ചെ തന്നെ വാഴപ്പിള്ളിയിലെ മത്സ്യ മാർക്കറ്റിനു സമീപവും റോഡരികിലുമായി നിരത്തിയിട്ട് വിൽപന നടത്തുകയാണ് രീതി. വില കുറച്ചു നൽകുന്നതിനാൽ അതിവേഗം മീൻ വിറ്റു തീരും. മുൻവർഷങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘം ഇത്തരത്തിൽ മീൻപിടിത്തം നടത്തിയിരുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് സംഘത്തെ തടയുകയായിരുന്നു.
English summary: chemical mixing fishing
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.