കാസർകോട് ചെങ്കളയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിലവിൽ ഇവിടെ കോവിഡ് നിയന്ത്രണവിധേയമാണ്. പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും. പൊതുപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. പൊതുപരിപാടികൾ ഓൺലൈനായി നടത്തണം.
ചെങ്കളയിൽ ചിലയിടങ്ങലിൽ ചിലർ പരിശോധനക്ക് വിധേയരാകാൻ മടിക്കുന്നുണ്ട്. അത് പരിശോധിക്കും. ജില്ലാഭരണകൂടം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു. കാസർകോട് ചെങ്കളപാഞ്ചായത്തിലെ പീലാംകട്ടയിൽ ജൂലൈ 17ന് നടന്ന വിവാഹസത്ക്കാരത്തിൽ പങ്കെടുത്ത വധുവരന്മാർ ഉൾപ്പെടെ 43 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
അൻപതിലധികം പേരെ പങ്കെടുപ്പിച്ച് വിവാഹസൽക്കാരം നടത്തിയ വധുവിൻറെ അച്ഛനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ചെങ്കള വിവാഹസൽക്കാര ചടങ്ങ് തന്നെ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുകയാണ്.
English summary; chenkala covid also be affected; minister chandra shekhar
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.