ചെന്നൈയിലെ കോവിഡിന്റെ ‘വിപണിയായി’ കോയമ്പേട് മാര്‍ക്കറ്റ്; വുഹാനെ ഓര്‍മ്മിപ്പിക്കുന്നു

Web Desk

ചെന്നൈ

Posted on May 14, 2020, 6:54 pm

ചെന്നൈയിലെ മൊത്തക്കച്ചവട വിപണിയായ കോയമ്പേടുമായി ബന്ധപ്പെട്ട് 2,600 പുതിയ പോസിറ്റീവ് കേസുകള്‍. നിലവില്‍ കോവിഡ് വൈറസ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍കരുതലുകള്‍ പാളുകയായിരുന്നു. നിലവില്‍ അവിടെ ജോലി ചെയ്തിരുന്ന എല്ലാവരെയും പരിശോധിച്ച് വരുകയാണെന്ന് സ്‌പെഷ്യല്‍ നോഡല്‍ ഓഫീസര്‍ ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. കേസുകളുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് രാജ്യത്ത് വൈറസ് ബാധിക്കുന്ന ഉയര്‍ന്ന മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ്.

9,227 പുതിയ കേസുകളും 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യത്ത് 509 കേസുകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. വൈറസ് വ്യാപനം കണ്ടെത്തി തടയുവാന്‍ സര്‍ക്കാര്‍ സമ്പര്‍ക പട്ടിക കണ്ടെത്താന്‍ തീരുമാനമായി. കോവിഡ് പരിശോധന 2.6 ലക്ഷം ജനങ്ങളില്‍ നടത്തി. നഗരത്തിലെ ചേരികളില്‍ വൈറസ് വ്യാപനം കണ്ടെത്തി തടയുന്നത് വെല്ലുവിളിയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

കോവിഡ് കേസുകള്‍ ഫലപ്രദമായാണ് കൈകാര്യം ചെയ്യുന്നതെന്നും വ്യാപനം തടയുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയും പരിഭ്രാന്തരാകരുതെന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെയും പൊലീസിന്റെയും ചെന്നൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് ഈ പ്രധാന പ്രദേശങ്ങളില്‍ ഒറ്റപ്പെടുത്തി നടപടികള്‍ സ്വീകരിക്കുകയാണ്.

you may also like this video;