ചെന്നൈയിലെ പിച്ച് കാരണം ഇന്ത്യന്‍ ടീമിന് പണി കിട്ടാന്‍ സാധ്യതയേറുന്നു. രണ്ടാം ടെസ്റ്റിനായി ഒരുക്കിയ പിച്ചിനെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഐസിസിയും ഇതില്‍ ഇടപെട്ടിരിക്കുകയാണ്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വിക്കറ്റ് മോശമാണെന്ന് ഐസിസി പരിശോധിച്ച് കണ്ടെത്തിയാല്‍ ഇന്ത്യ കുഴങ്ങും. ഐസിസി നിയമം അനുസരിച്ച് ഇന്ത്യക്ക് മൂന്ന് പോയിന്റുകള്‍ നഷ്ടമാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നിലനില്‍പ്പിന് തന്നെ ഇത് തിരിച്ചടിയായേക്കും.
ഐസിസിയുടെ നിയമമനുസരിച്ച് ബാറ്റും ബോളും തമ്മില്‍ തുല്യമായ പോരാട്ടം നടത്താന്‍ കഴിയുന്ന പിച്ചുകളാണ് ഒരു മത്സരത്തിന് ഏറ്റവും അനുയോജ്യം. ബാറ്റ്സ്മാന്മാരെയൊ ബൗളര്മാരെയൊ അമിതമായി പിന്തുണയ്ക്കുന്ന പിച്ച് ഐസിസി അനുവദിക്കില്ല. ബൗളര്‍മാക്കു സീമോ, സ്പിന്നോ ലഭിക്കാതെ ബാറ്റ്സ്മാന്മാരെ മാത്രം ലക്ഷ്യമിട്ട് പിച്ച് തയ്യാറാക്കരുതെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ സ്പിന്നിൽ കറക്കി വീഴ്ത്തിയാണ് ഇന്ത്യ വിജയം കെെവരിച്ചത്. 317 റണ്‍സിന്റെ ഹിമാലയന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ നാല് മത്സരമുള്ള പരമ്പരയില്‍ ഇന്ത്യ 1–1 എന്ന നിലയില്‍ ഇംഗ്ലണ്ടിനൊപ്പമെത്തുകയും ചെയ്തിരുന്നു . ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് രണ്ടു വിക്കറ്റെടുത്തു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആർ ആശ്വിനാണ് മാൻ ഓഫ് ദ മാച്ച്.
English summary: Chennai pitch controversy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.