തിങ്കളാഴ്ച്ച വരെ ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത

Web Desk
Posted on November 05, 2017, 1:29 pm

ചെന്നൈ: തിങ്കളാഴ്ച്ച വരെ ചെന്നൈയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതെ സമയം തുടർച്ചയായ മഴയിൽ ഇതുവരെ 12 പേരുടെ ജീവനാണ് പൊലിഞ്ഞത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായി പറയുന്നത്. കനത്ത മഴ തുടരുന്ന കാഞ്ചീപുരം, തിരുവല്ലൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴയെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ ഇതുവരെയും തുറന്നിട്ടില്ല. കൂടാതെ നിരവധി സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മിക്കയിടങ്ങലിലും ട്രെയിന്‍, ബസ്സ് സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ച്‌ വരികയാണ്.

വെള്ളിയാഴ്ചയോടെയാണ് മഴ ശക്തിപ്രാപിച്ചത്. ജില്ലാ കളക്ടര്‍മാര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.