May 28, 2023 Sunday

ലോക് ഡൗൺ ലംഘിച്ച് ബാർബർ ഷോപ്പ് തുറന്നു ; ബാർബർക്ക് കോവിഡ് സ്ഥിരീകരിച്ചു, നിരവധി പേർ നിരീക്ഷണത്തിൽ

Janayugom Webdesk
April 28, 2020 2:43 pm

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചെന്നൈയിൽ തുറന്ന് പ്രവർത്തിച്ച ബാർബർ ഷോപ്പ് ഉടമസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബാർബാർ ഷോപ്പിലെത്തിയ നിരവധി പേർ രോഗഭീതിയിലാണ്.36 കാരനായ ഇയാളെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിരും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ചികില്‍സ തേടി എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ രണ്ടാമത്തെ ബാര്‍ബര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ആരുമ്പാക്കത്ത് യു പി സ്വദേശിയായ 20 കാരനാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനിലാക്കി.വാല്‍സരവാക്കം മുനിസിപ്പാലിറ്റി പ്രദേശത്താണ് ഇയാളുടെ താമസം. ഈ പ്രദേശത്ത് ഇയാളുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ENGLISH SUMMARY: chen­nai saloon man open shops

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.