Web Desk

ചെന്നൈ

June 19, 2020, 7:36 pm

ചെന്നൈയില്‍ പന്ത്രണ്ട് ദിവസത്തെ അതിതീവ്ര അടച്ചുപൂട്ടല്‍

Janayugom Online

പന്ത്രണ്ട് ദിവസത്തെ അതി തീവ്ര അടച്ചുപൂട്ടല്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ചെന്നൈയിലും സമീപത്തെ മൂന്ന് ജില്ലകളിലുമാണ് ഇത്. കാഞ്ചിപുരം, തിരുവള്ളുവര്‍, ചെങ്ങള്‍പേട്ട് എന്നിവിടങ്ങളിലാണ് അടച്ചിടല്‍. പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം അതി തീവ്രമായി തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരുനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. നഗരത്തിലെ ആറു കേന്ദ്രങ്ങളില്‍ വൈറസ് വ്യാപനം നിയന്ത്രാണാതീതമായി തുടരുകയാണ്.

വ്യാഴാഴ്ച തമിഴ്നാട്ടില്‍ 2,141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,373ഉം ചെന്നൈയില്‍ ആയിരുന്നു. സംസ്ഥാനത്തെ മൊത്തം രോഗികളില്‍ എഴുപത് ശതമാനവും ചെന്നൈയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 40,000 കോവിഡ് 19 ബാധിതരാണ് നഗരത്തിലുള്ളത്. രാജ്യത്ത് മുംബൈയും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഇവിടെയാണ്.

പലരും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.

eng­lish sum­ma­ry: Chen­nai Starts 12-Day “Intense” Lock­down To Tack­le Spread Of Coronavirus
you may also like this video: