ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെക്ക് ഇ. മധുസുദനൻ

Web Desk
Posted on November 30, 2017, 2:43 pm

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ഔദ്യോഗികപക്ഷ സ്ഥാനാര്‍ഥിയായി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസുദനനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി
തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഈ വര്‍ഷം ഏപ്രിലില്‍ മണ്ഡലത്തില്‍ നടത്താനിരു ന്ന തെരഞ്ഞെടുപ്പില്‍ ഒപിഎസ് പക്ഷത്തെ സ്ഥാനാര്‍ഥിയായിരുന്നു മധുസുദനന്‍. അതേസമയം, എഐഎഡിഎംകെ വിമതപക്ഷ സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരന്‍
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെ സ്ഥാനാര്‍ഥിയായി എന്‍.മരുഡു ഗണേഷ് മത്സരിക്കും.
ഡിസംബര്‍ 21നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് ആര്‍കെ നഗര്‍ സീറ്റ് ഒഴിവുവന്നത്. സറ്റിലേക്കു തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ മുപ്പത്തൊന്നിനുള്ളില്‍ പ്രതിനിധിയെ കണ്ടെത്തണമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മിഷന്‍ തിടുക്കത്തില്‍ തിയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം.