Web Desk

തൃശൂര്‍

July 29, 2020, 8:46 pm

ചെന്നിത്തലയുടെ കുപ്രചാരണം ബിജെപിയെ സഹായിക്കാന്‍: എല്‍ഡിഎഫ് കണ്‍വീനര്‍

Janayugom Online

കോവിഡ് മഹാമാരിയുടെ കാലത്തും ജനപക്ഷത്തുനിന്നുള്ള  പ്രവര്‍ത്തനം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വിലകുറഞ്ഞ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഈ ആരോപണങ്ങള്‍ ബി ജെ പിയും ഏറ്റുപിടിക്കുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിലെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.
രാജ്യത്തെ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കാകെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനവുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോവിഡ് പ്രതിരോധം, വികസനം, ഭരണനിര്‍വഹണം എന്നിങ്ങനെ സര്‍വമേഖലയിലും അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ മാന്യമായ രീതിയില്‍ ആക്ഷേപം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷനേതാവിന് കഴിയുന്നില്ല. ഇത് മറയ്ക്കാന്‍ കളവായ പ്രചാരണങ്ങള്‍ നടത്തി സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ജമാത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള വര്‍ഗീയവാദികള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിന് ഒരുങ്ങുന്ന യുഡിഎഫ് സംഘപരിവാറിന് സഹായകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.

You may like this video also