തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി

Web Desk
Posted on September 08, 2019, 2:28 pm

മനാമ:  തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി. അജ്മാന്‍ കോടതിയുടേയതാണ് നിര്‍ദ്ദേശം. ചെക്കിന്‍റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.  പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. സിവില്‍ കേസ് തുടരാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് തള്ളിയതോടെ തുഷാറിന് നാട്ടിലേയ്ക്ക് വരാം.