ഇടുക്കി 2401.10അടി: ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ മൂന്ന് ഷട്ടറുകള്‍ തുറന്നുവിട്ടു. ഇന്നലെ തുറന്ന ഷട്ടറിന്റെ വലതും ഇടതും ഉള്ള ഷട്ടറുകളാണ് ഇന്ന് തുറന്നത്.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയര്‍ത്തിയത്. 40 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ ഏഴു മണിക്ക് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.
ഇപ്പോള്‍ മൂന്നുഷട്ടറുകള്‍ മണിക്കൂറിൽ 581 ക്യുമെക്സ് വെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നതിനാൽ 1401. 46 അടിയാണ് ജലനിരപ്പ്. 116 ക്യുമെക്സ് വെള്ളമാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി വിടുന്നത്. 125 ക്യുമെക്സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. 300 ക്യുമെക്സ് വെള്ളം 12 മണിയോടെ തുറന്നു വിടും. ഒരു ഷട്ടർ കൂടി തുറക്കുകയോ ഇപ്പോൾ തുറന്ന മൂന്നും കൂടുതൽ ഉയർത്തുകയോ ചെയ്യും. ഇടുക്കി ജില്ല മുഴുവൻ കനത്ത മഴ തുടരുകയാണ്.
ഒരു ഷട്ടർ മാത്രം തുറന്നപ്പോൾ വെള്ളത്തിന്റെ മർദ്ദം കൂടുന്നതിനാൽ മറ്റ് ഷട്ടറുകൾക്ക് തകരാർ വരുമോ എന്ന ഭയമാണ് മൂന്നും തുറക്കാനുള്ള ഒരു കാരണം. ഇപ്പോൾ മൂന്ന് ഷട്ടറുകളും 40 cm ആണ് ഉയർത്തിയിരിക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശമിക്കാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച വൈകിട്ട് 4.30ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രയല്‍ റണ്‍ തുടരുകയായിരുന്നു.
ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം വലിയ രീതിയില്‍ ചെറുതോണി ടൗണിലെത്തുകയാണ്. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.