ഛത്തീസ്ഗഢില്‍ സുരക്ഷസേനയുമായി ഏറ്റുമുട്ടല്‍; വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Web Desk

ന്യൂഡല്‍ഹി

Posted on January 20, 2020, 11:40 am

മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലെ വനമേഖലയിലാണ് സംഭവം.

തീകല്‍ഗുഡം, ബാസാഗുഡ ഗ്രാമങ്ങളില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക സേനയായ കോബ്ര ഫോഴ്‌സും മറ്റ് സേനകളും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സുരക്ഷാസേനയുടെ തെരച്ചില്‍ ഇപ്പൊഴും തുടരുകയാണ്.

YOU MAY ALSO LIKE THIS VIDEO