ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

Web Desk
Posted on November 12, 2018, 9:51 am
റായ്പുർ: ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ദണ്ഡേവാഡയിൽ സ്ഫോടനം. പോളിംഗ് സ്റ്റേഷനം സമീപം മാവോയിസ്റ്റുകളാണ് സ്ഫോടനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പിരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പിന് മുന്നോടിയായി രണ്ടു കിലോ ഐഇഡി കട്ടേകല്യാൺ മേഖലയിൽ‌നിന്ന് പിടിച്ചെടുത്തിരുന്നു.
ഛത്തീസ്ഗഡിലെ വനിത ബൂത്തിലെയും മുഖ്യമന്ത്രി രമൺ സിങ് മൽസരിക്കുന്ന രാജ്നന്ദൻഗാവിലെയും പോളിങ് നിലച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തകരാറിലായതാണു കാരണം. നിമിഷങ്ങൾക്കകം തകരാർ പരിഹരിച്ച് പോളിങ് പുനഃരാരംഭിച്ചിട്ടുമുണ്ട്.
മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന ഇവിടെ കനത്ത സുരക്ഷയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. പതിനെട്ടു മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.