26 March 2024, Tuesday

Related news

December 2, 2023
September 26, 2023
September 22, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023
July 5, 2023
June 30, 2023
June 23, 2023

ബ്രാഹ്മണര്‍ക്കെതിരായ പരാമര്‍ശം: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍

Janayugom Webdesk
റായ്പൂര്‍
September 8, 2021 11:09 am

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദകുമാര്‍ ബാഗല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇന്നലെ പ്രതികരിച്ചത്. 

അടുത്തിടെ ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ വിഭാഗത്തിന് എതിരെ നന്ദകുമാര്‍ ബാഗേല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ ബ്രാഹ്മണന്മാരെ അനുവദിക്കരുതെന്ന് രാജ്യത്തെ ഗ്രാമവാസികളോട് ആഹ്വാനം ചെയ്ത് നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. മറ്റു വിഭാഗങ്ങളോടും ഇക്കാര്യം പറയും. അതുവഴി അവരെ ബഹിഷ്‌കരിക്കാന്‍ സാധിക്കും. വോള്‍ഗ നദിയുടെ തീരത്തേയ്ക്ക് അവരെ തിരിച്ച്‌ അയക്കണമെന്നും ബ്രാഹ്മണന്മാരെ ഉദ്ദേശിച്ച്‌ നന്ദകുമാര്‍ ബാഗേല്‍ പറഞ്ഞു. 

നന്ദകുമാര്‍ ബാഗേലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സര്‍വ് ബ്രാഹ്മിണ്‍ സമാജാണ് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്.
Eng­lish summary;Chhattisgarh CM’s father arrest­ed for the Ref­er­ence against Brahmins
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.