16 April 2024, Tuesday

Related news

April 8, 2024
February 25, 2024
December 14, 2023
October 21, 2023
September 30, 2023
September 30, 2023
September 22, 2023
September 10, 2023
June 30, 2023
June 4, 2023

ബലപ്രയോഗത്തിലൂടെ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി

Janayugom Webdesk
August 26, 2021 5:02 pm

ബലപ്രയോഗത്തിലൂടെ ഭാര്യയുമായുള്ള ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ചത്തീസ്ഗഢ് ഹൈക്കോടതി.നിയമപരമായി വിവാഹിതരാണെങ്കില്‍ ഭാര്യയുടെ സമ്മതത്തോടെയല്ലാത്ത നടക്കുന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാന്‍ സാധിക്കീല്ലെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നും ശാരീരികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം,കേസിലെ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു.പരാതിക്കാരി ആരോപണവിധേയന്റെ നിയമപരമായ ഭാര്യയാണെന്നും പതിനെട്ട് വയസ് തികഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഒപ്പംതന്നെ ഇക്കാരണത്താല്‍ നിര്‍ബന്ധിച്ചുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നതല്ല. മാത്രമല്ല, ഭാര്യയുടെ താത്പര്യത്തിന് വിരുദ്ധമാണെങ്കില്‍ പോലും അതിനെ ബലാത്സംഗമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

കൂടാതെ , പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതി ആരോപണ വിധേയനെതിരെ സെക്ഷന്‍ 377 പ്രകാരം കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
eng­lish summary;Chhattisgarh High Court ver­dict in rape case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.