December 2, 2022 Friday

Related news

November 30, 2022
September 24, 2022
August 25, 2022
May 3, 2022
March 7, 2022
September 22, 2021
July 16, 2021
June 16, 2021
April 20, 2021
April 7, 2021

മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ തദ്ദേശവാസികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

Janayugom Webdesk
ബിജാപുര്‍
April 7, 2021 10:15 pm

മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ഛത്തീസ്ഗഢ് തെക്‌ലഗുഡയിലെ പ്രദേശവാസികള്‍. ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ നിരവധി പ്രദേശവാസികള്‍ക്കും മര്‍ദ്ദനമേറ്റുവെന്നാണ് ആരോപണം.

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 22 സൈനികരാണ് കൊല്ലപ്പെട്ടത്. തെക്‌ലഗുഡയിലാണ് ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. പിന്നീട് ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറമുള്ള ജിറഗാവിലേക്കും ഏറ്റുമുട്ടല്‍ വ്യാപിച്ചു. ജിറഗാവില്‍ നിന്നാണ് 14 സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹം ലഭിച്ചത്.

വന ഉല്പന്നങ്ങള്‍ ശേഖരിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ സൈനികര്‍ തോക്കിന്റെ പിന്‍ഭാഗംകൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടുതലും യുവാക്കളാണ് മര്‍ദ്ദനത്തിന് ഇരയായത്. ഏറ്റുമുട്ടലില്‍ ഭയന്ന പ്രദേശവാസികളില്‍ ഭൂരിപക്ഷവും കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന് കുറച്ചുപേര്‍ അകലെയുള്ള പൂവര്‍ത്തി മലയിലേക്ക് പോകുകയായിരുന്നു. കുറച്ചുപേര്‍ കാട്ടില്‍ തന്നെ തുടര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തു നിന്നും പോയതിനു ശേഷം തിങ്കളാഴ്ചയാണ് ഇവരില്‍ പലരും ഗ്രാമത്തിലേക്ക് തിരികെയെത്തിയതെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

പ്രദേശവാസികളുടെ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു.

Eng­lish sum­ma­ry: Chhat­tis­garh Maoist attack: Vil­lagers allege they were beat­en up by cops

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.