19 April 2024, Friday

സിനിമാ സംവിധാനത്തിലും മികവ് തെളിയിക്കാന്‍ ഛോട്ടാ വിപിന്‍

Janayugom Webdesk
ചേര്‍ത്തല
October 29, 2021 7:25 pm

അറേബ്യൻ റിക്കാർഡ് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ രണ്ടാമത്തെ സിനിമാ സംവിധായകൻ എന്ന ഇടം പിടിച്ച മാക്കേക്കടവ് പടിഞ്ഞാറെവെളി ഛോട്ടാ വിപിൻ (36) ചലച്ചിത്ര സംവിധാന രംഗത്തും മികവ് തെളിയിക്കാൻ ഒരുങ്ങുന്നു. 2005 ൽ അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ രംഗപ്രവേശനം നടത്തിയ വിപിൻ, മമ്മൂട്ടി നായകനായി അഭിനയിച്ച ഈ പട്ടണത്തിലെ ഭൂതം, മായാപുരി, അറ്റ് വൺ സ് തുടങ്ങി 25 ഓളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

സൈക്കിൾ ബെൽ, വീട്ടിലെ ഊണ് എന്നീ ടെലീഫിലുമുകൾ ഇതിനോടകം സംവിധാനം ചെയ്തു. സ്വന്തം ജീവിതാനുഭവങ്ങൾ കോർത്തിണക്കി തോന്ന്യാക്ഷരങ്ങൾ എന്ന പുസ്തകവും ഛോട്ടാ വിപിൻ എഴുതിട്ടുണ്ട്. ഇതിന് ശേഷമാണ് തന്നെപ്പോലെ ഉയരം കുറഞ്ഞ ആളുകളുകൾ അനുഭവിക്കുന്ന കഷ്ടതകളുടെ കഥ രൂപപെടുത്തിയെടുക്കുന്നതിനിടയിൽ നിർമ്മാതാവ് വി എൻ ബാബുവിനെ കണ്ടുമുട്ടുന്നത്. കൈയ്യിലിരിയ്ക്കുന്ന കഥ ടെലിഫിലിമിലാക്കണമെന്ന മോഹം അദ്ദേഹത്തോട് വിപിൻ പറഞ്ഞു. തന്റെ സിനിമാ സങ്കൽപ്പം വളരെ വിദുരമാണെന്ന് കണ്ടിരുന്ന വിപിന് സ്വപ്നം പോലെ തോന്നും വിധം വി എൻ ബാബു അത് സിനിമയാക്കാമെന്ന് പറഞ്ഞപ്പോൾ അത് ഒരു അത്ഭുതമായി തോന്നി. പിന്നീട് മറ്റൊന്നും നോക്കിയില്ല. മറ്റ് പേപ്പർ ജോലികൾ പൂർത്തീകരിച്ച് സിനിമയ്ക്ക് പേരും നൽകി “പോർക്കളം”. ഒരു കോടി രൂപ മുടക്കു മുതലുള്ള സിനിമയക്ക് മറ്റൊരു നിർമ്മാതാവായ പള്ളിപ്പുറം സ്വദേശി ഒ സി വക്കച്ചനും പങ്കാളിയായി.

13 ഓളം കുറിയ മനുഷരുടെ കഥ പറയുന്ന സിനിമയിൽ അറിയപെടുന്ന മറ്റ് വലിയ താരനിരകളുമുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലായി 26 ദിവസം കൊണ്ട് സിനിമാ തീർത്തു. സന്തോഷ് കീഴാറ്റൂർ, അംബിക മോഹൻ, രാജേഷ് കോബ്ര, മധു പുന്ന പ്ര, ചെമ്പിൽ അശോകൻ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് മാധവാണ് ഛായാഗ്രാഹകൻ, തിരക്കഥ ശ്രീജിത്ത് ശില്പ. സുധാംശു എഴുതിയ ഗാനങ്ങൾക്ക് സുനിൽ പള്ളിപ്പുറം സംഗീത സംവിധാനം നിർവ്വഹിച്ചു. ചിത്രത്തിലെ രണ്ട് ഗാനങ്ങളും നവമാധ്യമങ്ങളിൽ ഇതിനോടകം വലിയ ഹിറ്റായി മാറിരിക്കുകയാണ്. തിയറ്ററുകളിൽ ഉടൻ തന്നെ റീലീസ് ചെയ്യുന്ന പോർക്കളം ജീവിതത്തിൽ തന്നെ വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് ഛോട്ടാ വിബിൻ പറഞ്ഞു. ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മകളായ സ്നേഹാർദ്രം, ഹാക്ക്കോക്ക് എന്നി സംഘടനകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് വിപിൻ. വിവാഹവും കുടുംബവുമൊക്കെ സ്വപ്നം കാണുന്ന വിബിന് ഉയരം കൂടിയ പെൺകുട്ടി ജീവിത പങ്കാളിയായി എത്തുമെന്ന പ്രതീക്ഷയിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.