ഓക്ക്പാര്‍ക്ക് (ചിക്കാഗോ): നിരപരാധികളായ നിരവധിപേര്‍ക്ക് ജയില്‍ വിമോചനം നേടികൊടുത്ത ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണി കേരണ്‍ എല്‍ ഡാനിയേല്‍ വീടിന് സമീപം പ്രഭാത നടത്തത്തിനിടയില്‍ നിയന്ത്രണം വിട്ട പിക്അപ് ട്രക്കിടിച്ചു മരിച്ചു. 62 വയസ്സായിരുന്നു പ്രായം. ഡിസംബര്‍ 26 വ്യാഴാഴ്ച രാവിലെ ഓക്ക് പാര്‍ക്കിന് സമീപം നായയുമൊത്ത് പ്രഭാത സവാരിക്കിറങ്ങിയതായിരുന്ന കേരണ്‍. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായി ഓക്ക്പാര്‍ക്ക് പോലീസും, കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസും സ്ഥിരീകരിച്ചു.
അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും, വഴിയാത്രക്കാരെ കണ്ടിട്ടും നിറുത്താതെ പോയതിന് ട്രക്ക് ഡ്രൈവര്‍ക്ക് പോലീസ് ടിക്കറ്റ് നല്‍കി. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധനകളില്‍ നിന്നും തെളിഞ്ഞതായും പോലീസ് പറഞ്ഞു. ചെയ്യാത്ത കൊലപാതക കുറ്റം ചുമത്തി ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനായി ശക്തമായി വാദിച്ചിരുന്ന അറ്റോര്‍ണിയായിരുന്നു കേരണ്‍. ഏകദേശം 20ല്‍ പരം തടവുകാരെ മോചനത്തിന് ഇവര്‍ വഴിയൊരുക്കിയിരുന്നു. ചിക്കാഗൊ യൂണിവേഴ്‌സിറ്റി ലൊ സ്കൂളുമായി ബന്ധപ്പെട്ട എക്‌സൊര്‍നേഷന്‍ പ്രൊജക്ടിലായിരുന്നു. കേരണ്‍ ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. ക്രിമിനല്‍ ജസ്റ്റിസ് അദ്ധ്യാപക കൂടിയായിരുന്ന ഇവര്‍. സംസ്ക്കാര ശുശ്രൂഷ, ഓക്ക്പാര്‍ക്ക് ഹര്‍ലീം സ്ട്രീറ്റിലുള്ള ഓക്ക്പാര്‍ക്ക് ടെംമ്പിളില്‍ ഡിസംബര്‍ 30 തിങ്കളാഴ്ച രാവിലെ 11 ന്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.