2019ൽ ഏറ്റവും കൂടുതൽ ആൾക്കാർ ഓർഡർ ചെയ്തത് ഈ ഭക്ഷണമാണ്! ഒരു മിനിറ്റിൽ 95 എണ്ണം

Web Desk
Posted on December 24, 2019, 11:25 am

ദില്ലി: ഏറ്റവും കൂടുതൽ ആള്‍ക്കാർ ഭക്ഷണം ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഓൺലൈൻ ആപ്പുകളിൽ ഒന്നാണ് സ്വിഗ്ഗി. എന്നാൽ സ്വിഗ്ഗി ഇപ്പോൾ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുകയാണ്. ഏറ്റവും അധികം തവണ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത് ചിക്കന്‍ ബിരിയാണെന്ന് സ്വിഗ്ഗി പറയുന്നത്. ഒരു മിനിറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 95 ബിരിയാണി വരെയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. വര്‍ഷാവസാനത്തോടെ പുറത്ത് വിട്ട കണക്കുകളിലാണ് ചിക്കന്‍ ബിരിയാണിയുടെ എണ്ണം പുറത്ത് വന്നത്.

you may also like this video;

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ബിരിയാണി ഒന്നാം സ്ഥാനത്ത് എത്തുന്നത്. രാജ്യത്ത് ഏറ്റവും വിലയേറിയ സാജുക് ബിരിയാണി പൂനെയിലാണ് വില്‍പന നടത്തിയത്. 1500 രൂപയാണ് വില. ചാല്‍ ധാനോ തവാ ബിരിയാണിയാണ് ഏറ്റവും വില കുറവുള്ള ബിരിയാണി. 19 രൂപയാണ് ഇതിന്റെ വില. 2019ല്‍ ഇതുവരെ 1769399 ഗുലാം ജാമൂനാണ് രാജ്യത്ത് സ്വിഗ്ഗിയിലൂടെ വില്‍പന നടന്നത്. 1194732 ഫലൂഡയും രാജ്യത്ത് വില്‍പന നടത്തിയിട്ടുണ്ട്.

കിച്ചടിയുടെ വില്‍പനയില്‍ രാജ്യത്ത് 128 ശതമാനമാണ് വര്‍ധനവുണ്ടായി. മസാല ദോശയാണ് സ്വിഗ്ഗിയില്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് പനീര്‍ ബട്ടര്‍ മസാലയും നാലാമത് ചിക്കന്‍ ഫ്രൈഡ് റൈസുമാണ്.

Eng­lish Sum­ma­ry: Chick­en Biriyani is the most ordered meal in 2019! 95 per minute