ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം

Web Desk
Posted on October 22, 2019, 11:01 am

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചെങ്കിലും നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ചിദംബരത്തിന് അത്രപെട്ടെന്ന് ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ല. ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ച കോടതി സിബിഐയുടെ എതിര്‍പ്പിനെ മറികടന്നാണ് ജാമ്യം നല്‍കിയത്.