27 March 2024, Wednesday

Related news

March 26, 2024
March 22, 2024
March 19, 2024
March 17, 2024
March 17, 2024
March 11, 2024
March 5, 2024
March 1, 2024
February 26, 2024
February 21, 2024

ഇന്ത്യന്‍ കോടതികള്‍ ജീര്‍ണിച്ച അവസ്ഥയിലെന്ന് പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ്: ആശങ്ക പങ്കുവച്ചത് വേദിയില്‍ നിയമമന്ത്രിയിരിക്കെ…

Janayugom Webdesk
ന്യൂഡൽഹി
October 23, 2021 4:33 pm

ജുഡീഷ്യറിയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തി ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു വേദിയിലിരിക്കെയാണ് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചത്.

കോടതിയുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ദേശീയ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ അതോറിറ്റി രൂപീകരിക്കാനുള്ള നിർദ്ദേശം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പരിഗണിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും നിയമ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോടതികൾക്കായുള്ള ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ എല്ലായ്പ്പോഴും വൈകിയുണ്ടാകുന്ന ചിന്തയാണ്. ഈ മാനസികാവസ്ഥകൊണ്ടാണ് ഇന്ത്യയിലെ കോടതികൾ ഇപ്പോഴും ജീർണ്ണിച്ച ഘടനകളിൽ നിന്ന് പ്രവർത്തിക്കുന്നത്. ഇത് കോടതികൾക്ക് ഫലപ്രദമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള നിർദ്ദേശം താൻ കേന്ദ്ര നിയമമന്ത്രിക്ക് അയച്ചിട്ടുണ്ടണ്ടെന്നും ഉടൻ തന്നെ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നതായും കേന്ദ്ര നിയമമന്ത്രി നടപടികൾ വേഗത്തിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ബോംബെ ഹൈക്കോടതിയിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് നിയമമന്ത്രിയുമായി വേദി പങ്കിടുന്നതിനിടെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചീഫ് ജസ്റ്റിസ് അഭ്യർത്ഥിക്കുന്നത്.

Eng­lish Sum­ma­ry: Chief Jus­tice of India con­cerns on Indi­an Judi­cia­ry; law min­is­ter on the stage

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.