September 28, 2022 Wednesday

Related news

September 26, 2022
September 17, 2022
September 14, 2022
September 6, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 15, 2022
August 10, 2022

രക്ത താരകങ്ങൾക്ക് പ്രാണാമമർപ്പിച്ചു മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും

Janayugom Webdesk
ആലപ്പുഴ
May 20, 2021 12:20 pm

കേരളത്തിന്റെ സാമൂഹിക ജീവിതം ഉടച്ചു വാർക്കാൻ ജീവൻ നൽകി പൊരുതിയ പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചു മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വയലാർ രക്തസാക്ഷികൾ അന്തിയുറങ്ങുന്ന മണ്ഡപത്തിലും പുന്നപ്ര രക്തസാക്ഷികളുടെയും പി കൃഷ്ണപിള്ള ഉൾപ്പടെയുള്ള കമ്മ്യുണിസ്റ്റ് നേതാക്കളുടെയും സ്മരണകൾ ഇരമ്പുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലുമാണ് സത്യപ്രതിജ്ഞക്ക് മുൻപായി സി പി ഐ , സി പി ഐ എം ജനനേതാക്കൾ പുഷ്‌പാർച്ചന നടത്തിയത് .

മുഖ്യമന്ത്രി പിണറായി വിജയൻ നിയുക്ത സ്പീക്കർ എം പി രാജേഷ്, നിയുക്ത മന്ത്രിമാരായ പി പ്രസാദ് , കെ രാജൻ ‚ജെ ചിഞ്ചുറാണി , ജി ആർ അനിൽ, എം വി ഗോവിന്ദൻ , കെ രാധാകൃഷ്ണൻ , കെ എൻ ബാലഗോപാൽ ‚പി രാജീവ് , വി എൻ വാസവൻ, വി ശിവൻകുട്ടി , സജിചെറിയാൻ, പി എ മുഹമ്മദ് റിയാസ് , ആർ ബിന്ദു ‚വീണാ ജോർജ്ജ് , എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ , ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ , എ എം ആരിഫ് എം പി , നിയുക്ത എം എൽ എ മാരായ പി പി ചിത്തരഞ്ജൻ , എച് സലാം , ദലീമ ജോജോ , എം എസ് അരുൺകുമാർ തുടങ്ങിയവർ പുഷ്പ്പാർച്ചനയിൽ പങ്കെടുത്തു.

ENGLISH SUMMARY:Chief Min­is­ter and appoint­ed min­is­ter pay homage to martyrs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.