Monday
24 Jun 2019

രാജ്യത്തെ ഭുരിപക്ഷം ജനങ്ങളേയും ദുരിതത്തിലേക്ക് തള്ളിവിട്ടതാണ് ബിജെപിയുടെ അഞ്ചു വര്‍ഷത്തെ ഭരണനേട്ടം: മുഖ്യമന്ത്രി 

By: Web Desk | Sunday 14 April 2019 8:35 AM IST


പത്തനംതിട്ട: രാജ്യത്തെ മഹാ ഭുരിപക്ഷം ജനങ്ങളേയും ദുരിതത്തിലേക്ക് തള്ളിവിട്ടതാണ് ബി ജെ പിയുടെ അഞ്ചു വര്‍ഷത്തെ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന്റെ വിജയത്തിനായി എല്‍ ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി കോന്നിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ഭരണത്തിന്റെ ദുരിതം അനുഭവിക്കാത്ത ഒരാളുപോലും രാജ്യത്തില്ല രാജ്യ താല്‍പര്യങ്ങളെ ബലി ക്‌ഴിച്ചു കൊണ്ട് സാമ്രാജ്യത്വത്തിനു വളരാന്‍ സഹായിക്കുന്ന നടപടികള്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കുകയാണ്. മോദി ഭരണത്തില്‍ മതനിരപേക്ഷത ,ജനാധിപത്യം തകര്‍ക്കപെടുന്നു, മത ന്യൂനപക്ഷങ്ങളും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ കൊല ചെയ്യപ്പെടുന്നു ,സ്ത്രീകള്‍ ബലാല്‍സംഘത്തിന് ഇരയാകുന്നു മത നിരപേക്ഷത അവകാശ പെടുന്ന ചില പാര്‍ട്ടികള്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണം.യു പി എ ഭരണം മാറി എന്‍ ഡി എ ഭരണം വന്നതില്‍ പേരുമാറിയതല്ലാതെ ജനങ്ങളുടെ ദുരിതത്തിന് മാറ്റം ഇല്ല. ഒരു മതനിരപേക്ഷ ഗവണ്‍മെന്റ് രാജ്യത്ത് അധികാരത്തില്‍ വരണം.ബി ജെ പി ഗവണ്‍മെന്റ് ഗുണകരമായത് കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നന്‍ മാര്‍ക്കുമാണ് .ഒരു ബദല്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നേ മതിയാവു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് വലിയ സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന നിലപാടുകളോട് വിട്ടുവീഴ്ച്ചയില്ലാത്ത ജനങ്ങള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയുന്നതും അയ സ്ഥാനാര്‍ത്ഥിയാണ് വീണാ ജോര്‍ജ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു കോന്നി ചന്ത മൈതാനിയില്‍ നടന്ന യോഗത്തില്‍ എല്‍ ഡി എഫ് നിയോജക മണ്ഡലം പ്രസിഡന്റ് പി ആര്‍ ഗോപിനാഥന്‍ അധ്യക്ഷനായി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ്, പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി അഡ്വ.കെ അനന്തഗോപന്‍, സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, എല്‍ ഡി എഫ്‌നേതാക്കളായ പ്രൊഫ.ടി കെ ജി നായര്‍, സി ജി ദിനേശ്, എന്‍ സജികുമാര്‍, അഡ്വ.കെ യു ജനീഷ് കുമാര്‍, സംഗേഷ് ജി നായര്‍, രാജു നെടുവം പുറം, എം പി മണിയമ്മ, എ ദീപു കുമാര്‍, സത്യാനന്ദ പണിക്കര്‍ ,സോമന്‍ പാമ്പായിക്കോട്, സീതത്തോട് മോഹന്‍, എബ്രഹാം ചെങ്ങറ, കെ ജി രാമചന്ദ്രന്‍ പിള്ള , സണ്ണി ജോര്‍ജ്ജ് കൊട്ടാരത്തില്‍ ,ജോണ്‍ വട്ടപ്പാറ,ശ്യാംലാല്‍ എന്നിവര്‍ സംസാരിച്ചു .നിയോജക മണ്ഡലം സെക്രട്ടറി പി ജെ അജയകുമാര്‍ സ്വാഗതം പറഞ്ഞു.

വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളോടു കൂട്ടുകൂടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂരില്‍ പറഞ്ഞു. ബാബരിമസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെ കാലത്താണ്. സുപ്രീംകോടതിയെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സമയം കോണ്‍ഗ്രസ് ഒരുവാക്കുപോലും വിമര്‍ശിച്ചില്ല. പശുവിന്റെ പേരില്‍ കൊലചെയ്യുന്നു. വര്‍ഗീയ വിഷം ചീറ്റുന്നു. കോണ്‍ഗ്രസ് നേതാവ് പറഞ്ഞു ഗോവധം നിരോധിച്ചത് തങ്ങളാണെന്നാണ്. ആര്‍എസ്എസ് അംഗീകരിക്കുന്ന മതത്തിന്റെ പേരില്‍ മാത്രമേ പൗരത്വം നല്‍കുഎന്ന ബിജെപി പ്രഖ്യാപിച്ചു. എന്നാല്‍ ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് വിഭാഗമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതാക്കളായി മാറുന്നു. ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ബിജെപി ആകില്ല എന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുതന്നെ പരസ്യം നല്‍കേണ്ടിവന്നു. ശബരിമലയെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. എന്നാല്‍ ശബരിമലയില്‍ കാണിക്കയിടരുത് എന്നു പറഞ്ഞവര്‍ ആരായിരുന്നു. മണ്ഡലകാലം അലങ്കോലപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ തീര്‍ഥാടകര്‍ക്ക് സംതൃപ്തിയോടെ മടങ്ങാന്‍ കഴിഞ്ഞു. സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതുകൊണ്ടാണ് ശബരിമലയുടെ വികസനത്തിനു വലിയ പരിഗണന ബജറ്റില്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിത് സമൂഹത്തെയും ആക്രമിക്കുയെന്നുള്ള സംഘപരിവാര്‍ ശക്തികളുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഡി സജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബി ഹര്‍ഷകുമാര്‍ സ്വാഗതം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ്,സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ അനന്തഗോപന്‍, മുണ്ടപ്പള്ളി തോമസ്, ഏഴംകുളം നൗഷാദ്, അരുണ്‍ കെ എസ് മണ്ണടി, ടി മുരുകേഷ്, അടൂര്‍ സുരേന്ദ്രന്‍, ജയന്‍ അടൂര്‍, ടി ഡി ബൈജു, ജോര്‍ജ് വര്‍ഗീസ്, സാംസണ്‍ ഡാനിയേല്‍, മുണ്ടക്കല്‍ ശ്രീകുമാര്‍, ശ്രീജിത്ത്, എ എന്‍ സലിം, എസ് മനോജ്, ആര്‍ തുളസീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related News